മദ്ധ്യം വീര്‍ത്ത കീഴും മേലുംഒതുങ്ങിയ
മണ്‍പാത്രം.
കുറേക്കാലം അതെനിക്ക് കൂജയായിരുന്നു.
ഇപ്പോളെനിക്ക് പൂത്താലം.
ചായക്കൂട്ടുകള്‍ മാറിമാറി
പുറംമേനി തിളങ്ങി.
മാളോരുടെ മാലകറ്റാന്‍
പാനപാത്രമെന്നും
തുളുമ്പി നിന്നിരുന്നു.
അന്നവളിത്രമേല്സുന്ദരിയായിരുന്
എങ്കിലും ദാഹമകറ്റാനവളെ
വാരിയെടുത്തിരുന്നു.
അകവും പുറവും തണുപ്പ് പകര്‍ന്ന്,
തീന്‍മേശയില്‍ കണ്ണിനു കുളിരായി
..............................
ഇന്ന് കാഴ്ച്ചയ്ക്കുമാത്രമായപ്പോള്‍
അവളുടെ അകവും പുറവും
ചുട്ടുപൊള്ളുന്നു.
ഒരിറ്റ് ദാഹനീരിനായി
നിശ്ശബ്ദം തേങ്ങുന്നു.
No comments:
Post a Comment