---------------
കോടികോടീശ്വരന്‍
ടെലിവിഷനഭിമുഖം നല്‍കുന്നു,
സഹായിപ്പന്‍ ഞാനെല്ലാരെയും.
സഹായം വാങ്ങുവാനാളില്ലാ-
തലഞ്ഞീടുന്നെളിയവനായ ഞാന്‍.
കാണികള്‍ കോരിത്തരിച്ചുപോയി
സമൂഹവിവാഹം സല്‍ക്കര്‍മ്മം
പക്ഷേയിന്നൌദാര്യമായ്‌വേണ്ട
അപേക്ഷകരുമാശപോലായില്ല.
സല്ക്കര്‍മ്മിയചെലവിന്‍ മറവിലായ്
രക്ഷകാണുന്നുണ്ടാമുയരുന്ന
ചെലവിന്‍റെ കണക്കിലായ്...
മൂടുപടമാരാനും ചീന്തിയെറിഞ്ഞീടില്‍
കിട്ടില്ലവനൊരു രക്ഷയീദേശത്തില്‍.
..............................
മറ്റൊരു സല്ക്കര്‍മ്മി;
യാദിവാസീരക്ഷകന്‍
ഉദ്ബുദ്ധരാക്കാന്‍
തിരക്കുകൂട്ടി (വിദ്യാര്‍പ്പണം
പാത്രമറിഞ്ഞിട്ടു വേണം.)
ജീവിതം മാറ്റിവച്ചാദിവാസിക്കൊപ്പം
തന്‍റെതാം മക്കളുമവരോടൊപ്പം,
വളരട്ടെയിന്നവര്‍ മറ്റൊന്നല്ലല്ലോ
യീശ്വരസൃഷ്ടികള്‍നാമെല്ലാരും.
പെട്ടുപോയ് ചക്രത്തിന്‍ വ്യൂഹത്തില്‍
അഴിയെണ്ണീ......രക്ഷക-
നോര്‍ത്തിരുന്നീലന്നു്
വാദിയെ പ്രതിയാക്കും :
ധനികന്‍റെ നോട്ടുകള്‍,
ദേശത്തിന്‍ നായകര്‍---_
കര്‍മ്മഫലത്തിന്‍റെ
കീടജന്മങ്ങള്‍...-.
........................
No comments:
Post a Comment