ചിറകൊടിഞ്ഞ പക്ഷികള്‍..
ഒറ്റച്ചിറകുള്ള പക്ഷികള്‍ ...
എന്തോ എവിടെയോ
സ്പന്‍ദിക്കുന്നുണ്ട്.
സ്പന്ദനങ്ങള്‍ നിലക്കുന്നിടം
അംപിളിക്കല മാഞ്ഞുപോകും
സൂര്യന്‍ ചാരമാകും...
അതുകൊണ്ട് ..അതുകൊണ്ടുമാത്രം
സ്പന്ദിക്കാതിരിക്കാനാവില്ല
കാലൊടിഞ്ഞ പക്ഷി
നിലത്തിറങ്ങാതെ പറക്കുന്നു.
ചിറകറ്റ പക്ഷി
നിലത്തൂടെ നടക്കുന്നു.
നൊംപരങ്ങള്‍ സാക്ഷിയാകുന്നു
വിനയം വിനയാകുന്നു.
താഴ്ന്നപ്പോള്‍
വലവിരിച്ചു കാത്തിരുന്നവര്‍
അട്ടഹാസം മുഴക്കുന്നു.
കതിരോന്‍ കടലില്‍ ചാടി
ആത്മഹത്യക്കൊരുങ്ങുന്നു.
അംപിളിക്കാരണോരിപ്പുറംനീ-
ന്നെത്തിനോക്കുന്നു.
വിരല്‍ ചൂണ്ടി ശാസിക്കുന്നു.
"പരമമാമുന്നതി
താഴ്മയാലല്ലോ"
No comments:
Post a Comment