ആശ്വാസ വാക്കുകള്‍
അര്‍ത്ഥം തുളുംപുന്നൂ
ശ്വാസം കുളിര്‍പ്പിക്കും
കനവായി മാറുന്നു
അമ്മത്തൊട്ടിലില്‍
കൈകാലടിച്ചപ്പോള്‍...
ആരെയോ കാത്തിരു-
ന്നന്നുഞാനെങ്കിലും
ആരൊക്കെയോചേ-
റ്ന്നൂട്ടിവളര്‍ത്തിയെന്നാകിലു-
മൊരുമലരായ്ഞാന്‍
വിടര്‍ന്നീടവേ വെറുതെ-
യിന്നോര്‍ത്തുപോകുന്നു
ആരുടെതെറ്റിന്റെ
ഫലം ഞാന്‍ ഭുജിക്കുന്നു?
അമ്മതന്‍ ഔദാര്യമാകാം
ജീവനുണ്ടെനിക്കിന്നു-
മെന്നാകിലുംകാണുവാ-
നല്ലറിയുവാനാശയുന്ടേറെ-
പ്പഴകിയോരാക്കഥ
കഥയൊരുമാമരമായ്
ശാഖകള്‍ വിടര്‍ത്തിനിന്നാടുന്നു
ചില്ലകള്‍ തീര്‍ക്കുന്നു
കഥയുടെ ഭാഗങ്ങള്‍
പ്രമാണിപുത്രന്റെ കേളിയോ?
നല്‍ത്തറവാട്ടമ്മതന്‍
പ്രിയപുത്രികാട്ടിയ വികൃതിയോ?
ചതിപെട്ടതാകാം ഒരുവേള
കൈക്കൂലിയായെറിയപ്പെട്ടതോ?
പീടികത്തിണ്ണയില്‍
നനയാതുറങ്ങിയ
ഭ്രാന്തിതന്നുദരത്തില്‍
കാമവെറിയന്റെസമ്മാനമോ?
ഏതുമാകട്ടെയിന്നെന്‍
തറവാട്ടില്‍ ഞാനേകന-
ല്ലൊത്തിരിയുണ്ടല്ലോ
രാമഴരോദനം
സ്വന്തമായ്ത്തീര്‍ന്നവര്‍
ജീവിത വഞ്ചിയെ
കരയിലേയ്ക്കേറ്റുവാന്‍
സന്‍മനസ്സുള്ളവരുണ്ടിവിടെ
കാക്കുന്നു നോവറിയാതെ-
യെങ്കിലും നോവറിയാ-
തിരിക്കുവതെങ്ങനെ?
No comments:
Post a Comment