ആരോമലാം വനമുല്ല
കുഞ്ഞാറ്റയോടൊത്തു
സ്വര്‍ഗീയ കാന്തി തേടുന്നു.
സ്വര്‍ഗീയ ശോഭ പരസ്യക്കണ്ണില്‍
നരകം പകര്‍ന്നു നിലകൊണ്ടു.
നരകം ചായം തേച്ചുമിനുക്കി;
ദേവദാരുവായ് ചമഞ്ഞു.
നരകം താന്‍ സ്വര്‍ഗമെന്നോര്‍ത്തു-
കണ്‍മിഴിച്ചു മാനവര്‍.
സ്വര്‍നരകാദികള്‍ തൊട്ടറിഞ്ഞാ-
വിവേകിയെന്നാകിലും,
രഹസ്യമായ് പരസ്യത്തി-
ന്നവന്‍ പിന്നണിപാടിടുന്നു.
No comments:
Post a Comment