കാലം തെറ്റി കടന്നുവന്ന
കിനാക്കാലം
മഞ്ഞുമഴയായും
വേനല്‍മഴയായും
ഏതോ അനുഭൂതിയില്‍
വിലയിക്കെ
ആത്മാവിന്‍റെ ആഴങ്ങളിലേക്കു
കത്തിപ്പടര്‍ന്ന പുഞ്ചിരി
ഒരു നിശ്വാസത്തോടൊപ്പം
ഞാനേറ്റുവാങ്ങുന്നു.
എന്‍റേതുമാത്രമായ നിമിഷങ്ങളില്‍
ഗൂഢമായൊളിപ്പിച്ച ചില്ലുപാത്രം
മനക്കണ്ണാലുഴിയുവാന്‍
പൊട്ടിത്തകരാതിരിക്കുവാന്‍
തൊട്ടുനോക്കാതെ
കാത്തുവയ്ക്കുന്നു
ഹൃദയസാനുവില്‍.
കിനാക്കാലം
മഞ്ഞുമഴയായും
വേനല്‍മഴയായും
ഏതോ അനുഭൂതിയില്‍
വിലയിക്കെ
ആത്മാവിന്‍റെ ആഴങ്ങളിലേക്കു
കത്തിപ്പടര്‍ന്ന പുഞ്ചിരി
ഒരു നിശ്വാസത്തോടൊപ്പം
ഞാനേറ്റുവാങ്ങുന്നു.
എന്‍റേതുമാത്രമായ നിമിഷങ്ങളില്‍
ഗൂഢമായൊളിപ്പിച്ച ചില്ലുപാത്രം
മനക്കണ്ണാലുഴിയുവാന്‍
പൊട്ടിത്തകരാതിരിക്കുവാന്‍
തൊട്ടുനോക്കാതെ
കാത്തുവയ്ക്കുന്നു
ഹൃദയസാനുവില്‍.
No comments:
Post a Comment