അവള്‍ മനസ്സിലേയ്ക്കിറ്റുവീണ
വെള്ളിനക്ഷത്രം.
കിനാപ്പൂവുകള്‍ ചുംബിയ്ക്കാന്‍
കാത്തുനിന്നു.
വഴുതിയകന്ന പരല്‍മീനായി; പിന്നെ-
ചിറകു മുളച്ചു പറവയായി;
മെല്ലെ വാനിലേയ്ക്കുയര്‍ന്നു.
അങ്ങകലെ മേഘമാലകള്‍ക്കപ്പുറം
അരുണകിരണങ്ങള്‍ തിളങ്ങുന്ന
ആകാശസീമയില്‍
കൈലാസകോടിയില്‍
മഞ്ഞുറഞ്ഞതടാകത്തില്‍,
തലചായ്ച്ചു കിടന്നു.
തണുപ്പിന്‍റെ കമ്പിളികൊണ്ട്
ശരീരം പുതച്ചു.
മഞ്ഞുമഴ നിര്‍വൃതിയോടെ
അവളെ പുല്‍കിയുറങ്ങി.
No comments:
Post a Comment