വെളുത്ത പൂവിന്‍റെ ചന്തവും
ചുവന്ന പൂവിന്‍റെ സുഗന്ധവും
എന്നിലേയ്ക്കിറങ്ങുമ്പോള്‍
രാത്രികള്‍ തേജോകിരണങ്ങള്‍
വിരിയിക്കും.
അരളിപ്പൂവ് മിഴി തുറക്കുമ്പോള്‍
സുഗന്ധം ദിവ്യമാകുന്നതുമറിയും.
എങ്കിലും
വിട പറഞ്ഞുപോയ വനമുല്ല
എന്റെ ഓര്‍മകളെ താഴുകിയെത്തുംപോള്‍
ഞാനൊരു പ്രവാസിയെന്നുമറിയും.
ഗൃഹാതുരതയുടെ മടിയില്‍
ഒലിച്ചിറങ്ങിയ
എന്നിലെയെന്നെ
മറ്റാരും കാണാതെ
പാരിജാതത്തിന്റെ
പരാഗരേണുക്കള്‍ നെയ്ത
കമ്പിളി കൊണ്ടു പുതയ്ക്കും.
ചുവന്ന പൂവിന്‍റെ സുഗന്ധവും
എന്നിലേയ്ക്കിറങ്ങുമ്പോള്‍
രാത്രികള്‍ തേജോകിരണങ്ങള്‍
വിരിയിക്കും.
അരളിപ്പൂവ് മിഴി തുറക്കുമ്പോള്‍
സുഗന്ധം ദിവ്യമാകുന്നതുമറിയും.
എങ്കിലും
വിട പറഞ്ഞുപോയ വനമുല്ല
എന്റെ ഓര്‍മകളെ താഴുകിയെത്തുംപോള്‍
ഞാനൊരു പ്രവാസിയെന്നുമറിയും.
ഗൃഹാതുരതയുടെ മടിയില്‍
ഒലിച്ചിറങ്ങിയ
എന്നിലെയെന്നെ
മറ്റാരും കാണാതെ
പാരിജാതത്തിന്റെ
പരാഗരേണുക്കള്‍ നെയ്ത
കമ്പിളി കൊണ്ടു പുതയ്ക്കും.
No comments:
Post a Comment