ആകാശഗംഗയുടെഓരത്തെപൊയ്കയില്‍
വിരിഞ്ഞ വെള്ളത്താമര
ഞെട്ടറ്റു താഴെ വീണു.
അതില്‍ നിന്നും ഒരു നൂറു
കൊച്ചരിമുല്ലകള്‍ ജന്മംകൊണ്ടു.
അതെന്റെ കിനാക്കുഞ്ഞിന്റെ
പാല്‍പ്പല്ലുകളെ പുല്കിയുറങ്ങി.
നിലാമാലരിന്റെ നെയ്ത്തിരിവെട്ടത്തില്‍
അവന്റെ ചുണ്ടുകള്‍ വിടര്‍ന്നു.
പുതിയ പ്രഭാതം.
ദുര്‍മാര്‍ഗിയുടെ ഉച്ഛ്വാസക്കാറ്റേറ്റു
മരവിച്ച പാല്‍പ്പല്ലുകള്‍
പിന്നാലെയെത്തിയ വിടന്റെ
വിയര്‍പ്പിന്റെ ഗന്ധം തട്ടി
പാതാളത്തിലേക്ക് പാഞ്ഞു.
പുനര്‍ജന്മത്തിലത്
കൂര്‍ത്ത ദംഷ്ട്രകളായി
ദുര്‍മാര്‍ഗിയുടെയും വിടന്റെയും
ദേഹത്തിലാഞ്ഞുപതിച്ചു.;
ചീറ്റിത്തെറിച്ചുണ്ടായ
ചോരപ്പൂക്കളാല്‍
ആകാശത്തില്‍ കുംകുമം ചാലിച്ചു.
വിരിഞ്ഞ വെള്ളത്താമര
ഞെട്ടറ്റു താഴെ വീണു.
അതില്‍ നിന്നും ഒരു നൂറു
കൊച്ചരിമുല്ലകള്‍ ജന്മംകൊണ്ടു.
അതെന്റെ കിനാക്കുഞ്ഞിന്റെ
പാല്‍പ്പല്ലുകളെ പുല്കിയുറങ്ങി.
നിലാമാലരിന്റെ നെയ്ത്തിരിവെട്ടത്തില്‍
അവന്റെ ചുണ്ടുകള്‍ വിടര്‍ന്നു.
പുതിയ പ്രഭാതം.
ദുര്‍മാര്‍ഗിയുടെ ഉച്ഛ്വാസക്കാറ്റേറ്റു
മരവിച്ച പാല്‍പ്പല്ലുകള്‍
പിന്നാലെയെത്തിയ വിടന്റെ
വിയര്‍പ്പിന്റെ ഗന്ധം തട്ടി
പാതാളത്തിലേക്ക് പാഞ്ഞു.
പുനര്‍ജന്മത്തിലത്
കൂര്‍ത്ത ദംഷ്ട്രകളായി
ദുര്‍മാര്‍ഗിയുടെയും വിടന്റെയും
ദേഹത്തിലാഞ്ഞുപതിച്ചു.;
ചീറ്റിത്തെറിച്ചുണ്ടായ
ചോരപ്പൂക്കളാല്‍
ആകാശത്തില്‍ കുംകുമം ചാലിച്ചു.
No comments:
Post a Comment