സ്നേഹത്തിന്റെ അപൂര്‍വതകള്‍ക്ക്
കാതോര്‍ക്കുക.
കേള്‍ക്കാം നെഞ്ച് വിങ്ങിയൊലിക്കുന്ന
ഭേരീനാദം.
സ്നേഹത്തിന്റെ അപൂര്‍വതകള്‍ക്ക്
കണ്ണേകുക...
കാണാം ഇമകള്‍ കുത്തിപ്പറിക്കുന്ന
ചാരു സ്വപ്നം
കാലത്തിന്‍ മുള്‍വേലി ചാടി-
ക്കടന്നീടില്‍
അറിയാം പൊട്ടിയ ചില്ലിന്റെ
സ്പര്‍ശ സുഖം.
ഗന്ധങ്ങള്‍ പൂക്കും പ്രമദവനങ്ങളില്‍
ഉന്‍മാദ നൃത്തത്തിന്‍ വായ്ക്കും
ലയഭേരി.
ജീഹ്വാഞ്ചലാത്തിലണിയാന്കൊതിക്ക
തിലോദകത്തിന്റെ ഗീതകം.
No comments:
Post a Comment