നന്മയുടെ പാഠങ്ങള്‍ പൂത്തിരി കത്തിച്ച ചുണ്ടില്‍
പുഞ്ചിരി നിലാവ് തെളിമ ചാലിച്ച കണ്‍കോണില്‍
മൃദുലഭാവങ്ങളാടിത്തിമിര്‍ത്ത കവിളത്ത്
സാന്ത്വന സ്പര്‍ശം തുടികൊട്ടിയ വിരല്ത്തുംപില്‍
പുതഞ്ഞുകിടന്ന ചെന്‍തീയണയാതെകാത്തത്
ശരിയുടെ നാളത്തില്‍ തന്‍സ്വരംമാത്രം കേള്‍പ്പിച്ചത്
ഇത്തിരിപ്പോന്ന തെറ്റിന്റെയിഴകീറി രമിച്ചത്...
സ്വനീതിസ്ഥാപനത്തിന്നായോ
സ്വയം നീതിയെന്നൂറ്റംകൊള്ളലിന്നായോ
തായ് വേരുകള്‍ പറിച്ചെറിഞ്ഞു
പ്രതികാരദാഹത്താല്‍
തിന്‍മനീര്‍ കുടിച്ചു വറ്റിച്ചു
സ്വനീതിശാസ്ത്രമൂട്ടിയുറപ്പിച്ച
സത്വസ്ഥനീതിയെ
കൈവിലങ്ങണിയിച്ചു
ഇരുട്ടറയില്‍ത്തള്ളിയ-
തേതന്‍തിമശാന്തിക്കായി?
No comments:
Post a Comment