മുറ്റത്തെ വേലിപ്പടര്‍പ്പിന്നരികെ
അത്തിപ്പഴം ചിതറിവീണു.
സന്ധ്യ മയങ്ങി വാവലുകള്‍
പറന്നെത്തി തീറ്റ തുടങ്ങി
നേരം പുലര്‍ന്നപ്പോള്‍ ചെറുകിളികള്‍
ചിലച്ചുംകൊണ്ടെത്തി.
ചില്ലകളില്‍മാറിമാറി പറന്നിരുന്നു....
ആ ശരത്കാലം അവയ്ക്ക്
പഴങ്ങള്‍ നീട്ടി.
അറിയാത്ത പറവയ്ക്ക്
വഴിതെളിക്കാനും
ചെറുകിളി മുന്നില്‍ത്തന്നെ.
കിളികള്‍ പാടിനൃത്തം വച്ചു.
തിന്നേണ്ടത് തിന്നു
തിന്നേണ്ടതു മാത്രം
വയര്‍ നിറയ്ക്കാന്‍മാത്രം.
കിളികളുടെ ഒന്നാം പാഠത്തില്‍
കുഞ്ഞിക്കിളി ചുണ്ടുകൊണ്ടും
നഖം കൊണ്ടും എഴുതിക്കളിച്ചു.
വയര്‍ നിറഞ്ഞാലും തിന്നുന്ന
ലോകൈകജീവി - മനുഷ്യന്‍.
വിരല്‍ത്തുമ്പ്തൊണ്ടയില്‍തിരുകി
ഛര്‍ദ്ദിച്ചുപിന്നെയും തിന്നുന്ന
ലോകൈകജീവി - മനുഷ്യന്‍
സഹജീവിക്കും സഹോദരനും
അന്നമേകാത്ത പിശുക്കനാം
ലോകൈകജീവി - മനുഷ്യന്‍
No comments:
Post a Comment