"ഞാനാരുമല്ലേ അള്ളാഹു
എനിക്കാരുമില്ലേ അള്ളാഹു
ഞാനൊന്നുമല്ലേ അള്ളാഹു
എനിക്കൊന്നുമില്ലേ അള്ളാഹു"
എന്നിലെയും നിന്നിലെയും അഹംഭാവം ...
എന്നേക്കുമായി ഇല്ലാതായിപ്പോകട്ടെ
വെളുക്കുംമുന്‍പെനീറ്റ്തണുത്ത ജലത്തില്‍ കുളിച്ച്
മെഴുകുതിരി തെളിച്ച് പ്രാര്‍ഥിക്കാം
പ്രകൃതിശക്തിയെ ആവാഹിച്ച
ബിംബത്തെ വണങ്ങാം
അന്യനെ സാന്ത്വനിപ്പിച്ച്
മുഖസ്തുതിയാല്‍ അപമാനിക്കാതെ
ആത്മപ്രശംസയ്ക്കായ്
അന്യനെ നിന്ദിക്കാതെ
ഉള്ളിലുള്ള ഈശ്വരനെ
എല്ലാറ്റിലും കണ്ട്
പ്രകൃതി തന്നെ ഈശ്വരന്‍
എന്നറിഞ്ഞു
എന്നിലെയും നിന്നിലെയും
അഹംഭാവം എന്നേയ്ക്കുമായി
ഇല്ലാതായിപ്പോകട്ടെ
No comments:
Post a Comment