സന്ധ്യ സാന്ത്വനം പകര്‍ന്നു
ദലമര്‍മരം വീണമീട്ടി
മുളങ്കമ്പുകള്‍ തമ്മിലുരഞ്ഞു
മാനവനെ താരാട്ട് പാടിയുറക്കി
പൂവന്റെ ജാഗ്രതാശാസനംകേട്ട്
കാകന്‍റെയുണര്‍ത്തുപാട്ട്കേട്ട്
മയങ്ങിയുണര്‍ന്ന മാനവന്...
ഭൂമി ദാഹജലം സമ്മാനിച്ചു
നെല്‍വയലുകളും തോപ്പുകളും
കൈകോര്‍ത്ത്നിന്ന്പശിയകറ്റി
പേശികള്‍ക്കാശതന്‍ ശക്തി-
യെന്നൂറ്റത്താല്‍ തോപ്പുകള്‍
കുന്നുകള്‍ വെട്ടിനിരത്തി
പാടങ്ങള്‍ സമഭുവായും
സമരഭൂവായും,
കുളങ്ങള്‍ കല്‍ത്തൂനിന്നാസ്ഥാനമായും
പശിയും ദാഹവുമൂട്ടിവളര്‍ത്തി,
കാകനെ കവണയെറിഞ്ഞു
പൂവന്‍റെ കഴുത്തറുത്ത്ഭുജിച്ചു
സുഖമായുറങ്ങിയുണരാത്തവണ്ണം
ഇനി ദലമര്‍മരങ്ങളുടെസാന്ത്വനം വേണ്ട
മുളങ്കംപുകളുടെയീണവും വേണ്ട.
ഈ ഭൂമിയില്‍ ഞാന്‍ ......
ഞാന്‍...മാത്രം...
സുഖമായുറങ്ങട്ടെ.
No comments:
Post a Comment