അര്‍ഥങ്ങള്‍ വിതച്ചുകൊ-
ണ്ടാശയങ്ങള്‍കൊയ്യും
വാക്കുകള്‍, ആശതന്‍
കൂടകം പൊട്ടിത്തെറിപ്പി
ച്ചായുധമായ് മാറും വാക്ക്
നനുത്ത കുളിരൂറും വാക്ക്
പുതച്ചണുവിസ്ഫോടനം...
വിതയ്ക്കുന്ന വാക്ക്
കാരിരുംപിന്റെ ശക്തിയെ -
ക്കാറ്റില്‍പ്പറത്തും വാക്ക്
വരിഷ്ഠമാം വാക്കുകള്‍
ചാട്ടയായീടുംപോള്
കാടകം പൂക്കുന്ന
നേരിന്റെ സാധുവാംവാക്ക്.
ആഡംബരക്കുപ്പായ-
മണിന്ഞ്ഞെത്തും വാക്ക്
ചിതലരിക്കുവാന്‍
കാത്ത് നില്‍ക്കുന്ന വാക്ക്.
മുറിപ്പെടുത്തും വാക്ക്
മുറികെട്ടി സ്നേഹ
തൈലം പുരട്ടും വാക്ക്
വാക്കുകളിങ്ങനെ
നീണ്ടുപരന്നു,
ചക്രവാളത്തി
ന്നപ്പുറമെത്തവേ
വാക്ക് കേട്ട് കുളിര്‍ത്താദ്യം
മെല്ലെമെല്ലെ പൊയ് തെളിഞ്ഞു
വാക്കുകളിങ്ങനെ
കൊന്നുകൊല്ലിക്കുന്നു.
കാഞ്ഞിരക്കൈപ്പ്
തോറ്റു കൂപ്പ്കുത്തുന്നു.
No comments:
Post a Comment