മിന്നുന്ന പ്രഭാതം
മാലോകര്‍ മുടിചൂടാമന്നനെ
മടികൂടാതെ വാഴ്ത്തി,
വാഴ്കവാഴ്ക ശ്രീമാന്‍
വാഴ്ക വാഴ്ക.
മടികൂടാതെ വാഴ്ത്തിപ്പാടിയ
പെണ്ണിന്‍റെ മടിയിലവന്‍
ഇടം കണ്ണിട്ട് നോക്കി.
മാടിയൊതുക്കിയ മുടിയിഴകളില്‍
ചന്തം തിരഞ്ഞു.
ചന്തം പൊട്ടിയൊഴുകുന്ന-
തെവിടെനിന്നെന്നുതെരഞ്ഞു.
പെണ്ണ്‍ ഒരുകളിപ്പാവയോ?
ജീവനുള്ള
കോലമോ
പെണ്ണ്ഒരു ദേവിയെന്ന്
ഉച്ചത്തിലാര്‍ത്തിരമ്പിയ ശേഷം
അവന്‍ മടിക്കുത്തില്‍ പിടിമുറുക്കി.
പെണ്ണിന്‍റെമാനവും ജീവനും
കുത്തൊഴുക്കില്‍പ്പെട്ട്
പാതാളത്തിലേയ്ക്കാന്ടുപോയി.
മാലോകര്‍ മുടിചൂടാമന്നനെ
മടികൂടാതെ വാഴ്ത്തി,
വാഴ്കവാഴ്ക ശ്രീമാന്‍
വാഴ്ക വാഴ്ക.
മടികൂടാതെ വാഴ്ത്തിപ്പാടിയ
പെണ്ണിന്‍റെ മടിയിലവന്‍
ഇടം കണ്ണിട്ട് നോക്കി.
മാടിയൊതുക്കിയ മുടിയിഴകളില്‍
ചന്തം തിരഞ്ഞു.
ചന്തം പൊട്ടിയൊഴുകുന്ന-
തെവിടെനിന്നെന്നുതെരഞ്ഞു.
പെണ്ണ്‍ ഒരുകളിപ്പാവയോ?
ജീവനുള്ള
കോലമോ
പെണ്ണ്ഒരു ദേവിയെന്ന്
ഉച്ചത്തിലാര്‍ത്തിരമ്പിയ ശേഷം
അവന്‍ മടിക്കുത്തില്‍ പിടിമുറുക്കി.
പെണ്ണിന്‍റെമാനവും ജീവനും
കുത്തൊഴുക്കില്‍പ്പെട്ട്
പാതാളത്തിലേയ്ക്കാന്ടുപോയി.
No comments:
Post a Comment