ആലസ്യത്തിന്‍റെ മിഴിക്കോണില്‍
പ്രണയംആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍ മണാളനെ കൂറോടെ നോക്കി.
അവനൊപ്പം ചേര്‍ന്ന് നടന്നു.
കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി.
നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു.
കടിഞ്ഞൂല്‍കുഞ്ഞിനുജന്മ മേകി.
പ്രണയം മെല്ലെ മായുന്നുവോ?
തേന് നുകരാന്‍ കൊതിച്ചു
വണ്ടുകള്‍ കൂടുന്നുവോ?
മണാളന്ടെ കണ്ണുകളില്‍ അഗ്നിയോ?
രാഗം തെന്നിമാറുന്നുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനിതേടുന്നുവോ?
മണാളന്‍ നിന്നുകത്തി
അവന്‍ സ്വയം ചാരമായി.
ചാരത്തെനോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാക്കി.
അവനും പ്രേമം കൊണ്ടു ജ്വലിച്ചു.
കാലംകറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.
രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചുതണുപ്പിച്ചു.
ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളി നീക്കുന്നു പ്രണയം.
പ്രണയംആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍ മണാളനെ കൂറോടെ നോക്കി.
അവനൊപ്പം ചേര്‍ന്ന് നടന്നു.
കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി.
നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു.
കടിഞ്ഞൂല്‍കുഞ്ഞിനുജന്മ മേകി.
പ്രണയം മെല്ലെ മായുന്നുവോ?
തേന് നുകരാന്‍ കൊതിച്ചു
വണ്ടുകള്‍ കൂടുന്നുവോ?
മണാളന്ടെ കണ്ണുകളില്‍ അഗ്നിയോ?
രാഗം തെന്നിമാറുന്നുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനിതേടുന്നുവോ?
മണാളന്‍ നിന്നുകത്തി
അവന്‍ സ്വയം ചാരമായി.
ചാരത്തെനോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാക്കി.
അവനും പ്രേമം കൊണ്ടു ജ്വലിച്ചു.
കാലംകറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.
രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചുതണുപ്പിച്ചു.
ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളി നീക്കുന്നു പ്രണയം.
No comments:
Post a Comment